ന്യൂഡല്‍ഹി: വയല്‍ക്കിളികള്‍ എന്ന പേരില്‍ നാട്ടുകാരുടെ ജനീകയ പ്രതിഷേധത്തോടെ ശ്രദ്ധാകേന്ദ്രമായി മാറിയ കീഴാറ്റൂര്‍ ബൈപ്പാസിനെ ചൊല്ലി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ കൊമ്പുകോര്‍ക്കുന്നു. സംസ്ഥാന സര്‍ക്കാരിനെ ഒഴിവാക്കി കീഴാറ്റൂര്‍ സമര സമിതിയുമായി കേന്ദ്രം നേരിട്ട് ചര്‍ച്ച നടത്തിയത് തെറ്റാണെന്നും ഫെഡറല്‍ തത്വങ്ങളുടെ ലംഘനമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന് കുറ്റപ്പെടുത്തി. സംസ്ഥാനത്തെ വികസനം അട്ടിമറിക്കാന്‍ ആര്.എസ്.എസ് ശ്രമിക്കുകയാണെന്നും ഇതിനു ഒത്താശ ചെയ്യുന്നത് മലയാളിയായ കേന്ദ്രമന്ത്രിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാണിക്കുന്ന അവഗണനയുടെ തുടര്‍ച്ചയാണിത്. പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് കരുതിയ ദേശീയപാത വികസനം നടക്കുമെന്നുള്ള ഘട്ടമായപ്പോളാണ് പാരവെച്ചിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നടപടി എത്ര വേഗം തിരുത്തുന്നുവോ അത്രയും നല്ലതെന്നേ ഇപ്പോള്‍ പറയാനുള്ളു എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കീഴാറ്റൂര്‍ സമരസമിതി അംഗങ്ങളും ബി.ജെ.പി നേതാക്കളും ഇന്നു കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നു കീഴാറ്റൂര്‍ ബൈപ്പാസിനെ ചൊല്ലിയുള്ള തര്‍ക്കം പരിഹരിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നും മന്ത്രി ഉറപ്പ് നല്കി. എന്നാല്‍ ഈ ചര്‍ച്ചയിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധികളെ ക്ഷണിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ രൂക്ഷപ്രതികരണം.അടിച്ചമര്‍ത്താനും അവസരങ്ങളില്ലാതാക്കാനും ശ്രമം നന്നായി നടക്കുന്നു


