മൂവാറ്റുപുഴ : മാത്യു കുഴൽ നാടൻ എംഎൽഎയ്ക്കെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. നഗരത്തിലെ കേബിളുകളും ഇലക്ട്രിക് ടെലിഫോൺ പോസ്റ്റുകളുടെ അവശിഷ്ടങ്ങളും കനത്ത വെയിലത്ത് സ്കൂൾ വിദ്യാർത്ഥികളെ ഉപയോഗിച്ച് നീക്കം ചെയ്ത സംഭവത്തിൽ എൽഡിഎഫ് നേതാക്കളായ അഡ്വക്കറ്റ് അനീഷ് എം മാത്യു എൻ അരുൺ എന്നിവരുടെ പരാതിയിലാണ് ബാലാവകാശ കമ്മീഷൻ എംഎൽഎക്കെതിരെ കേസെടുത്തത്. രണ്ട് നഗരസഭ കൗൺസർമാർക്കും സ്കൂൾ പ്രിൻസിപ്പൽമാർക്കും എതിരെയും കേസുണ്ട്.
മൂവാറ്റുപുഴ കച്ചേരിത്താഴം മുതൽ പി.ഒ ജംഗ്ഷൻ വരെയുള്ള ഭാഗത്ത് കെ ആർ എഫ് ഇ യുടെ ചുമതലയിൽ എം സി റോഡിൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നടന്നുവരുന്ന വർക്കുകളുടെ കേബിളുകൾ അടങ്ങിയ അവശിഷ്ടങ്ങളാണ് എംഎൽഎയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ഉപയോഗിച്ച് നീക്കം ചെയ്തത് എന്ന് പരാതിയിൽ പറയുന്നു. സർക്കാരിന്റെ വിവിധ വകുപ്പുകളെ ഏകോപിച്ചുകൊണ്ട് ആണ് മേൽ വിവരിച്ച വർക്കുകൾ നടത്തുന്നത്. വർക്കിന്റെ ഭാഗമായി വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ, ഇലക്ട്രിസിറ്റി പോസ്റ്റുകൾ, വിവിധ കമ്പനികളുടെ കേബിളുകൾ (ഏഷ്യാനെറ്റ് , കേരള വിഷൻ തുടങ്ങിയ കമ്പനികൾ) എന്നിവ മാറ്റി സ്ഥാപിക്കുന്ന ജോലികളാണ് ഇപ്പോൾ നടന്നു വരുന്നത്. എന്നാൽ നീക്കം ചെയ്ത കേബിളുകൾ കൾ റോഡിലെ വിവിധ ഭാഗങ്ങളിൽ കൂട്ടിയിട്ടിരിക്കുന്നത് ഉത്തരവാദിത്വപ്പെട്ട കേബിൾ കമ്പനികളും മറ്റും നീക്കം ചെയ്യാതെ ഇട്ടിരിക്കുകയാണ്. അപ്രകാരം കേബിളുകൾ കുട്ടിയിട്ടിരിക്കുന്ന അതാത് ഉത്തരവാദിത്തപ്പെട്ട സ്ഥാപനങ്ങളാണ് നീക്കം ചെയ്ത് നൽകേണ്ടത്.
കഴിഞ്ഞ 2 ന് ഏകദേശം ഉച്ചയോടു കൂടിയാണ് വിദ്യാർത്ഥികളും ഉപയോഗിച്ച് വേസ്റ്റുകൾ നീക്കം ചെയ്തതത്. തർബിയത്ത് ഹയർ സെക്കൻഡറി സ്കൂളിലെയും സെൻറ് അഗസ്റ്റിൻ ഹയർസെക്കൻഡറി സ്കൂളിലെയും വിദ്യാർത്ഥി വിദ്യാർഥിനികളുടെയോ, അവരുടെ രക്ഷിതാക്കളുടെയോ സമ്മതമില്ലാതെ സ്കൂൾ പ്രിൻസിപ്പൽമാർ താങ്കളുടെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് നട്ടുച്ച നേരത്ത് വിദ്യാർത്ഥികളെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ചതെന്നും പരാതിയിൽ പറയുന്നു. മൂവാറ്റുപുഴ പോലീസിനും ഇടതു നേതാക്കൾ പരാതി നൽകിയിട്ടുണ്ട്.