കൊച്ചി:കരിമണല്‍ കമ്പനിയില്‍നിന്ന് പ്രമുഖര്‍ പണം വാങ്ങിയെന്ന ആരോപണം അന്വേഷിക്കാന്‍ ഹൈക്കോടതി അമിക്കസ് ക്യൂറിയെ നിയോഗിച്ചു. അഡ്വ. അഖില്‍ വിജയിയാണ് അമിക്കസ് ക്യൂറി. ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജി. അന്തരിച്ച പൊതുപ്രവര്ത്തകന് ഗിരീഷ് ബാബുവിന്റെ ഹര്‍ജിയിലാണ് നടപടി.മുഖ്യമന്ത്രിയുടെ മകള്‍ വീണ, രമേശ് ചെന്നിത്തല,ഇബ്രാഹിംകുഞ്ഞ് തുടങ്ങിയവര്‍ പണം കൈപ്പറ്റിയിട്ടുണ്ടെന്ന് ഹര്ജിക്കാരന് ആരോപിച്ചിരുന്നു.
ഇതില്‍ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയെയാണ് ആദ്യം സമീപിച്ചത് കോടതി ഈ ആവശ്യം തള്ളിയതോടെ ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചു . എന്നാല്‍ ഹരജിക്കാരന് കേസ് പരിഗണിക്കുന്ന കാലയളവില്‍ മരണപ്പെടുകയുമായിരുന്നു . അതിനാല്‍ ഈ ഹര്‍ജി നിലനില്‍ക്കുമോ എന്ന കാര്യത്തില്‍ തീരുമാനത്തിലെത്തേണ്ടതുണ്ട് കോടതിക്ക്.


