മസ്ക്കറ്റ്: മസ്ക്കറ്റില്‍ കടലില്‍ വീണ എട്ട് പ്രവാസികളില്‍ ഒരാള്‍ മരിച്ചു. ഏഴുപേരുടെ നില ?ഗുരുതരമാണെന്നും സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് അതോറിറ്റി അറിയിച്ചു. അപകടത്തില്‍പ്പെട്ടവര്‍ ഏഷ്യന്‍ രാജ്യക്കാരാണെന്നാണ് വിവരം. മസ്ക്കറ്റ് ഗവര്‍ണറേറ്റിലെ ബൗശര്‍ വിലായത്തില്‍ ശാത്തി അല്‍ ഖുറം ബീച്ചിലാണ് അപകടം നടന്നത്. രക്ഷപ്പെടുത്തിയ ഏഴുപേരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.