കോവിഡിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങള്‍ യുഎഇ ഒഴിവാക്കി. മൂന്ന് മാസം നീണ്ടുനിന്ന ദേശീയ അണു നശീകരണ പരിപാടിയുടെ ഭാഗമായാണ് യുഎഇയിലുടനീളം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. അണുനശീകരണം പൂര്‍ത്തിയാ യതോടെ രാത്രിയിലടക്കമുള്ള എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
രാജ്യത്തുടനീളം ഏത് പ്രായക്കാര്‍ക്കും ഇനി ഏത് സമയത്തും യാത്രചെയ്യാം. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഇനി മാളുകളിലും ഭക്ഷണശാലകളിലും അടക്കം എല്ലായിടത്തും പ്രവേശ നമുണ്ടാകും. യാത്രാ നിയന്ത്രണങ്ങള്‍ മാത്രമേ നീക്കിയിട്ടുള്ളൂ എന്നും കൊറോണ പ്രതിരോധ ത്തിനായുള്ള മറ്റെല്ലാ ജാഗ്രതയും തുടരണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
നിയമ ലംഘനത്തിന് നേരത്തേ പ്രഖ്യാപിച്ച പിഴ അടക്കമുള്ള ശിക്ഷകള്‍ നില നില്ക്കു ന്നുണ്ടെന്നും രാജ്യം വ്യക്തമാക്കിയിട്ടുണ്ട്. കാറില്‍ മൂന്ന് പേര്‍ക്ക് മാത്രമേ യാത്രചെയ്യാന്‍ അനുമതിയുള്ളൂ. ഒരേ കുടുംബത്തിലുള്ളവരാണെങ്കില്‍ തടസ്സമില്ല. ഒരാളില്‍ കൂടുതല്‍ യാത്രക്കാര്‍ വാഹനങ്ങളില്‍ ഉണ്ടെങ്കില്‍ മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണമെന്നം നിബന്ധന ഉണ്ട്.


