അജ്മാന്: കോവിഡ് കാലത്ത് അജ്മാനില്‍ നിസ്വാര്‍ത്ഥ സേവനം നടത്തിയ സന്നദ്ധ പ്രവര്ത്തനകരെ അജ്മാന് കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി ആദരിച്ചു. അജ്മാന് കെഎംസിസി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് മുഹമ്മദ് മദനിയുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച പരിപാടി ”ആദരം 2020” ചടങ്ങ് യുഎഇ കെഎംസിസി നാഷണല്‍ ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര സാഹിബ് ഉദ്ഘാടനം ചെയ്തു.
യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട നിസാര്‍ തളങ്കരയ്ക്ക് ദുബായ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റില്‍ ഉപഹാരം സമര്‍പ്പിച്ചു. അജ്മാന് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റയ്ക്ക് നിസാര്‍ തളങ്കര ഉപഹാരം സമര്‍പ്പിച്ചു .
കോവിഡ് കാലത്ത് സന്നദ്ധ സേവനം അനുഷ്ഠിച്ച ഫൈസല്‍ കരീം, റസാഖ് വെളിയംകോട്, അഷ്റഫ് നീര്ച്ചാല്, നൗഫല്‍ കരിമ്പ, റഷീദ് തിക്കോടി, റസാഖ് കെപി, സിഎം ഹംസ ചെറുമോത്ത്, ലത്തീഫ് മുക്കം, റമീസ് കാര്യത്ത്, മുഹമ്മദ് നൊച്ചിയില്‍, ഷംനാസ് കണ്ണൂക്കര, മുസ്തഫ നാദാപുരം എന്നിവര്‍ക്ക് കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രശസ്തി പത്രവും മോമെന്റോയും നല്കി ആദരിച്ചു.
ഷിഹാബ് തങ്ങള്‍ അനുസ്മരണ ഗാനം ആലപിച്ചു ജന മനസ്സ് കീഴടക്കിയ അര്‍ഷിന ചെറുമോത്തിന് ജില്ലാ കമ്മിറ്റി ഉപഹാരം നല്കി. എസ്പി മുഹമ്മദ്, സാലിഹ് സിഎച്ച്, ഇബ്രാഹിം കുട്ടി കിഴിഞ്ഞാലില്‍, ഇസ്മായില്‍ എമിറേറ്റ്സ്, സിറാജ് വേളം, സാദിഖ് ചെറുമോത്ത് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. അജ്മാന് കെഎംസിസി കോഴിക്കോട് ജില്ല കമ്മിറ്റി പ്രസിഡന്റ് മുഹമ്മദ് എടച്ചേരി അധ്യക്ഷത വഹിച്ച പരിപാടിയില്‍ സി കെ അന്‍വര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സിദ്ധീഖ് ആടിയേരി സ്വാഗതവും അസീസ് വെള്ളിലാട്ട് നന്ദിയും പറഞ്ഞു.


