ഷാര്‍ജ :ഹൈപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്ന പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ഹക്കീം ഷാര്‍ജയില്‍ കുത്തേറ്റു മരിച്ചു. 36 വയസായിരുന്നു. സംഭവത്തില്‍ പാകിസ്താന് സ്വദേശി പൊലീസ് പിടിയിലായി. ഇന്നലെ രാത്രി 12:30 യോടെ ഷാര്‍ജ ബുതീനയിലാണ് സംഭവം. സ്ഥാപനത്തിന് സമീപത്തെ കഫ്തീരിയയില്‍ സഹപ്രവര്‍ത്തകരും പാകിസ്താന് സ്വദേശിയും തമ്മിലുണ്ടായ തര്‍ക്കം പരിഹരിക്കാന്‍ എത്തിയതായിരുന്നു ഇദ്ദേഹം.