മക്ക: ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മക്കയില്‍ മരിച്ചു. കോഴിക്കോട്ടുപറമ്പ് പുത്തന്‍വീട് പരേതനായ
വട്ടംതൊടി അഹമ്മദ് കുട്ടിയുടെ മകന് അബ്ദുല്ല (35) ആണ് മക്കയിലെ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ വെച്ച് മരിച്ചത്. ജിദ്ദയില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. അബ്ദുല്ലയെ ക്യാന്‍സര്‍ ചികിത്സാര്‍ത്ഥമാണ് മക്ക ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.
ആയിഷയാണ് മാതാവ്. ഭാര്യ : തസ്ബിയ .മക്കള്‍ : നിസ്വ, അജ്വ. അംജദ്, ഹയാന്. നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം മക്കയില്‍ ഖബറടക്കുമെന്ന് സന്നദ്ധ പ്രവര്ത്തകന് മുജീബ് പൂക്കോട്ടൂര്‍ അറിച്ചു,


