ന്യൂഡല്‍ഹി: ജനപക്ഷം നേതാവും മുൻ എംഎല്‍എയുമായ പി.സി. ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. ജനപക്ഷം പാർട്ടി ബിജെപിയില്‍ ലയിപ്പിച്ചു.
ജോർജിനൊപ്പം മകൻ ഷോണ്‍ ജോർജും ബിജെപി അംഗത്വം സ്വീകരിച്ചു.
ഇന്ന് ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്തെത്തിയാണ് പി.സി. ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചത്. കേന്ദ്രമന്ത്രിമാരായ വി. മുരളീധരൻ, രാജീവ് ചന്ദ്രശേഖർ, കേരളത്തിന്റെ ചുമതലയുള്ള ബിജെപി ജനറല്‍ സെക്രട്ടറി പ്രകാശ് ജാവദേക്കർ, അനില്‍ ആന്റണി എന്നിവർ പങ്കെടുത്ത വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനമുണ്ടായത്.


