മൂവാറ്റുപുഴ: മതാതീതമായ രാഷ്ട്രീയ കാഴ്ചപ്പാടോടുകൂടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിനുംപ്രവര്ത്തകര്ക്കുമാണ് മതതീവ്രവാദ ചിന്തകള്‍ക്കെതിരെ സമൂഹത്തെ അണിനിരത്തുവാന്‍ കഴിയൂവെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. സി.പിഎം എറണാകുളം ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂവാറ്റുപുഴയില്‍ നടന്ന സീതാറാം യച്ചൂരി അനുസ്മരണ സമ്മേളനത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു എം.എ.ബേബി. രാജ്യത്തെ വെട്ടിമുറിക്കുവാന്‍ ശ്രമിക്കുന്ന ഒരു തീവ്രവാദ ശക്തികളോടും വിട്ടുവീഴ്ചയില്ലാതെ പോരാടിയ രാജ്യസ്നേഹിയായിരുന്നു സീതാറാമെന്നും അദ്ദേഹം പറഞ്ഞു.
സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങളെ പഠിച്ച് മനസിലാക്കിയ സീതാറാം സമത്വപൂര്‍ണ്ണമായ സമൂഹം യാഥാര്ത്യമാക്കുവാന് സോഷിലിസംമാത്രമെ കഴിയൂഎന്ന് ഉറച്ച് വിസ്വസിച്ചിരുന്നു. ആകാശത്തിന്റെ പകുതി താങ്ങിനിര്‍ത്തുന്നത് വനികളാണെന്നതിനാല് എല്ലാമേഖലയിലും വനിത പ്രാധിനിത്യം ഉറപ്പുവരുത്തുവാന്‍ തന്റെ പ്രസ്ഥാനത്തെരൂപപ്പെടുത്തുന്നതിനും സീതാറാം ശ്രമിച്ചിരുന്നതായും എം.എ.ബേബി പറഞ്ഞു. അനുസ്മരണ സമ്മേളനത്തില്‍ സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പര്‍ പി.ആര്.മുരളീധരന് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സതീഷ് സ്വാഗതവും മൂവാറ്റുപുഴ ഏരിയ സെക്രട്ടറി അഡ്വ. അനീഷ് എം.മാത്യു നന്ദിയും പറഞ്ഞു. കേരള ബാങ്ക് പ്രസിഡന്റ് ഗോപികോട്ടമുറിക്കല്‍ , കണ്‍സ്യൂമര്‍ ഫെഡ് ചെയര്മാന് അഡ്വ.പി.എം.ഇസ്മായില്‍ , സി.പി.എം.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായഅഡ്വ. കെ.എസ്.അരുണ്‍കുമാര്‍, ആര്.അനില്‍കുമാര്‍, ഷാജിമുഹമ്മദ് , സി.പി.എം ഏരിയ സെക്രട്ടറിമാരായ പി.ബി.രതീഷ്, കെ.എ.ജോയി, അഡ്വ.എ.എ.അന്‍ഷാദ് , കെ.കെ.ഏലിയാസ് എന്നിവര്‍ പങ്കെടുത്തു.


