നിയമസഭയില്‍ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്കാത്തതിനാല് ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ താക്കീത് ചെയ്ത് സ്പീക്കര്‍. പിപിഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം ആവര്‍ത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയില്‍ ആണ് സ്പീക്കറുടെ നടപടി. ഈ ശൈലി ആവര്‍ത്തിക്കരുതെന്ന സ്പീക്കറുടെ നിര്‍ദേശം നിയമസഭാ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിച്ചു.
കൊവിഡ് കാലത്ത് മെഡിക്കല്‍ സര്‍വ്വീസസ് കോര്പ്പറേന് നടത്തിയ പിപിഇ കിറ്റ് പര്‍ച്ചേഴ്സില്‍ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങള്‍ക്ക് ആരോഗ്യമന്ത്രി ഒരേ മറുപടിയാണ് നല്‍കിയത് എന്നാണ് പ്രതിപക്ഷത്തിന്റെ പരാതി. വിഷയത്തില്‍ ആരോഗ്യമന്ത്രി മനപൂര്‍വ്വം മറുപടി ഒഴിവാക്കി വിവരം ലഭിക്കാനുള്ള അവകാശം ഇല്ലാതാക്കുന്നുവെന്ന് കാണിച്ചാണ് എപി അനില്‍ കുമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്.
എപി അനില്‍കുമാറിന്റെ പരാതിയിലാണ് സ്പീക്കറുടെ ഇടപെടല്‍. ചോദ്യങ്ങള്‍ക്ക് അവ്യക്തമായ മറുപടി ആവര്‍ത്തിച്ചു നല്‍കരുത്. ഇത്തരം ശൈലി ഒഴിവാക്കണമെന്നുമാണ് സ്പീക്കര്‍ മന്ത്രിയെ അറിയിച്ചത്.


