പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോണ്‍മെന്റ് ഹൗസില്‍ ചേര്‍ന്ന യുഡിഎഫ് യോഗം ബഹിഷ്കരിച്ച് മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും. പുതിയ നേതൃത്വം വന്നതിന് പിന്നാലെ ഇരുനേതാക്കളും പലഘട്ടത്തിലും തങ്ങളുടെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുനേതാക്കളും തിരുവനന്തപുരത്ത് ഉണ്ടായിട്ടും യോഗത്തില്‍ നിന്ന് വിട്ടു നിന്നത്.
വിവിധ വിഷയങ്ങള്‍ ഉയര്‍ത്തി സംസ്ഥാന സര്‍ക്കാരിനെതിരെ സമരം കൂടുതല്‍ ശക്തമാക്കുക എന്നിങ്ങനെയുള്ള വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനായിരുന്നു ഇന്നത്തെ യോഗം. സംസ്ഥാനത്തെ പാര്‍ട്ടി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടില്‍ കടുത്ത അതൃപ്തിയിലാണ് ഇരുവരും. ഹൈക്കമാന്റ് ഇടപെട്ടിട്ടും കൂടിയാലോചന നടത്തുന്നില്ല, രാഷ്ട്രീയകാര്യ സമിതി വിളിക്കുന്നില്ല.
നിയമനങ്ങള്‍ ഏകപക്ഷീയമായി നടത്തുകയാണെന്നും ജനറല്‍ സെക്രട്ടറിമാര്‍ക്ക് കൂടിയാലോചന ഇല്ലാതെയാണ് ചുമതല നല്‍കിയതെന്നുമാണ് വിമര്‍ശനം.


