ന്യൂഡല്‍ഹി: ബിജെപി എംപി പ്രജ്ഞാ സിംഗ് ഠാക്കൂറിനെ ഭീകരവാദി എന്നു വിളിച്ചതില്‍ ഉറച്ചുനില്‍ക്കുന്നതായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. അതിന്റെ പേരില്‍ എന്തു നടപടി നേരിടാനും തയാറാണെന്നും രാഹുല്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. പ്രജ്ഞയെ ഭീകരവാദിയെന്നു വിളിച്ച രാഹുലിനെതിരെ നടപടി വേണമെന്ന് ബിജെപി അംഗം ആവശ്യപ്പെട്ടിരുന്നു.
അതേസമയം ഗാന്ധിഘാതകന് നാഥുറാം ഗോഡ്സെയെ രാജ്യസ്നേഹിയെന്നു വിശേഷിപ്പിച്ചതില്‍ പ്രജ്ഞ ഖേദം രേഖപ്പെടുത്തി. ലോക്സഭയിലാണ് പ്രജ്ഞ മാപ്പു പറഞ്ഞത്. ഗോഡ്സെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നതായി പ്രജ്ഞ പറഞ്ഞു.


