നൂറുക്കണക്കിന് വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെ മാര്‍ച്ച് പാസ്റ്റിന്റെ അകമ്പടിയോടെ മുസ്ലിംയൂത്ത് ലീഗ് യുവജനയാത്രക്ക് കണ്ണൂര്‍ നഗരത്തില്‍ രാജകീയ വരവേല്‍പ്പ്. വര്‍ഗ്ഗീയ മുക്തഭാരതം, അക്രമ രഹിത കേരളം എന്ന പ്രമേയവുമായി പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെയും പി.കെ.ഫിറോസിന്രെയും നേതൃത്വത്തിലെത്തിയ യാത്ര നഗരത്തില്‍ പാല്ക്കടല് തീര്‍ത്തു.
24 മഞ്ചേശ്വരത്ത് നിന്ന് ആരംഭിച്ച യാത്ര 600 കിലോമീറ്റര്‍ കാല്‍നടയായി സഞ്ചരിച്ച് ഡിസംബര്‍ 24ന് തിരുവനന്തപുരത്ത് സമാപിക്കും. സ്റ്റേഡിയം കോര്‍ണ്ണറില്‍ നടന്ന പൊതുസമ്മേളനം ഹരിതരാഷ്ട്രീയത്തിന്റെ ജില്ലയിലെ കരുത്തറിയിക്കുന്നതായി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കുഞ്ഞിമുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. വി.കെ.അബ്ദുള്‍ ഖാദര്‍ മൗലവി, അബ്ദുറഹിമാന് കല്ലായി, ഡി.സി.സി പ്രസിഡന്റ് സതീഷന് പാച്ചേനി, ശ്യാംസുന്ദര്‍, കരീം ചേലേരി പ്രസംഗിച്ചു.
രാവിലെ ധര്‍മ്മശാലയില്‍ നിന്നുമാണ് യാത്ര ആരംഭിച്ചത്. ജില്ലാ മുസ്ലിംലീഗ് ട്രഷറര്‍ വി.പി.വമ്പന്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ഡയരക്ടര്‍ എം.എ.സമദ്, കോ ഓര്‍ഡിനേറ്റര്‍ നജീബ് കാന്തപുരം, പി.കെ.സുബൈര്‍, പി.വി.ഇബ്രാഹീം മാസ്റ്റര്‍, സമീര്‍ പറമ്പത്ത് പ്രസംഗിച്ചു. വളപ്പട്ടണം വഴി കണ്ണൂര്‍ നഗരത്തിലേക്ക് നീങ്ങിയ യാത്രയെ ആശിര്‍വദിക്കാന്‍ കുട്ടികളും സ്ത്രീകളുമുള്‍പ്പെടെ ആയിരങ്ങള്‍ വഴിയോരങ്ങളിലെത്തിയിരുന്നു. യാത്ര ഇന്ന് രാവിലെ 8 മണിക്ക് തോട്ടട എസ്.എന്‍ കോളജ് നിന്നാരംഭിക്കും. 12.30ന് എടക്കാട് ഹൈവേയിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് 6 മണിക്ക് തലശ്ശേരിയില്‍ സമാപിക്കും.


