ചെറുതോണി: സിപിഐ എം ഇടുക്കി ലോക്സഭ മണ്ഡലം കമ്മറ്റി രൂപീകരിച്ചു. ചെറുതോണി ഇഎംഎസ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പാര്‍ലമെന്റ് മണ്ഡലം കമ്മറ്റി രൂപീകരണ യോഗത്തിലാണ് കമ്മറ്റിയെ തെരഞ്ഞെടുത്തത്. യോഗം വൈദ്യുതി മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മറ്റിയംഗം കെ.പി. മേരി അധ്യക്ഷത വഹിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന് പ്രവര്‍ത്തന പരിപാടി അവതരിപ്പിച്ചു. സംസ്ഥാന കമ്മറ്റിയംഗം ഗോപി കോട്ടമുറിക്കല്‍ സെക്രട്ടറിയായി 54 അംഗ മണ്ഡലം കമ്മറ്റി രൂപീകരിച്ചു. മണ്ഡലത്തില്‍ നിന്നുള്ള സംസ്ഥാന കമ്മറ്റിയംഗങ്ങള്‍, ജില്ലാ സെക്രട്ടറിയേറ്റംഗങ്ങള്‍, ജില്ലാ കമ്മറ്റിയംഗങ്ങള്‍, ഏരിയ സെക്രട്ടറിമാര്‍ എന്നിവരടങ്ങുന്നതാണ് 54 അംഗ കമ്മറ്റി. ലോക്കല്‍ സെക്രട്ടറിമാര്‍ ഏരിയ ജില്ലാ കമ്മറ്റിയംഗങ്ങള്‍ എന്നിവരാണ് കമ്മറ്റി രൂപീകരണ യോഗത്തില്‍ പങ്കെടുത്തത്.
ലോകം കീഴടക്കാന്‍ ഷിനാജ് ഓസ്ട്രേലിയന്‍ സൈക്കിള്‍ മാരത്തണ്ണിലേക്ക്