ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ബിജെപിയും തമ്മിലെ ഏറ്റുമുട്ടലിനിടെ ചീഫ്സെക്രട്ടറി ആലാപന്‍ ബന്ദോപാധ്യായെ കേന്ദ്രസര്‍ക്കാര്‍ തിരിച്ചു വിളിച്ചു. ചുമതലകളില്‍ നിന്ന് ഉടന്‍ ഒഴിവാക്കാന്‍ ബംഗാള്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. തിങ്കളാഴ്ച്ച രാവിലെ 10ന് പഴ്സല്‍ മന്ത്രാലയത്തില്‍ റിപ്പോര്‍ട്ട് ചെയ്യാനും ചീഫ്സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മമത ബാനര്‍ജിയുടെ വിശ്വസ്തനായ ആലാപന്‍ ബന്ദോപാധ്യായുടെ കാലാവധി കഴിഞ്ഞ ആഴ്ച്ച സംസ്ഥാന സര്‍ക്കാര്‍ മൂന്ന് മാസത്തേയ്ക്ക് നീട്ടി നല്‍കിയിരുന്നു. ബംഗാള്‍ സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ ഏറ്റുമുട്ടല്‍ പുതിയ തലത്തിലെത്തും. ബംഗാള്‍ കേഡറിലെ 3 ഐപിഎസ് ഉദ്യോഗസ്ഥര്‍ക്ക് ഡിസംബര്‍ 12 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം തിരികെ എത്താന്‍ നിര്‍ദേശം നല്‍കിയിരുന്നു.


