കൊല്ലം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മല്‍സരിക്കുമോയെന്ന കാര്യത്തില്‍ തീരുമാനം ഇന്നു വൈകിട്ടോ നാളെയോ ഉണ്ടാകുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹം കേരളത്തില്‍ മല്‍സരിക്കണമെന്നത് ഞങ്ങളുടെ ആഗ്രഹമാണ്.
നരേന്ദ്ര മോദി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസിനു കൂടുതല്‍ സീറ്റ് ദക്ഷിണേന്ത്യയില്‍നിന്നു വേണമെന്ന പോസിറ്റീവ് ചിന്തയുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ കേരളത്തില്‍ മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടതെന്നും ചെന്നിത്തല പറയുകയുണ്ടായി.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്ത പ്രയാസം സ്വാഭാവികമായി ഘടകകക്ഷിയായ ലീഗിന് മാത്രമല്ല എല്ലാവര്‍ക്കുമുണ്ട്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ രാഷ്ട്രീയ അന്തരീക്ഷത്തില്‍ ഇടതുപക്ഷത്തിനു യാതൊരു പ്രസക്തിയുമില്ല. 40ല്‍ താഴെ സീറ്റില്‍ മല്‍സരിക്കുന്ന സിപിഎമ്മിന് എന്തു രാഷ്ട്രീയ പ്രസക്തിയാണുള്ളതെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.