നാഗ്പുര്‍: കോണ്‍ഗ്രസിന്റെ മഹാറാലിയില്‍ പങ്കെടുക്കാന്‍ രാഹുല്‍ ഗാന്ധി നാഗ്പുരിലെത്തി. ആരോഗ്യപ്രശ്നങ്ങളെതുടര്‍ന്ന് സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും റാലിയില്‍ പങ്കെടുക്കില്ല.
കോണ്‍ഗ്രസിന്റെ 139-ാം സ്ഥാപക ദിനാഘോഷത്തോടനുബന്ധിച്ച് നാഗ്പുരിലെ ഭാരത് ജോഡോ മൈതാനിയില്‍ നടക്കുന്ന റാലിയില്‍ 10 ലക്ഷം പേരെ പങ്കെടുപ്പിക്കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. ആര്‍എസ്എസിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്പൂരില്‍ നടക്കുന്ന യാത്രയ്ക്ക് രാഷ്ട്രീയ പ്രധാന്യം ഏറെയാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ശക്തിപ്രകടനമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇരുന്നൂറോളം നേതാക്കള്‍ക്ക് ഇരിക്കാന്‍ കഴിയുന്ന വേദിയാണ് തയാറാക്കിയിട്ടുള്ളത്. സച്ചിന് പൈലറ്റ്, അശോഖ് ഗെഹ്ലോട്ട്, ഭൂപേഷ് ബാഗേല്‍, അധിര്‍ രഞ്ജന്‍ ചൗധരി അടക്കമുള്ളവര്‍ നാഗ്പൂരിലെത്തി.


