മത്സ്യത്തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കണം, മുഖ്യമന്ത്രിയോട് യാചിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്. ഇനിയും തയ്യാറായില്ലെങ്കില്‍ സമരം കത്തിപ്പടരും. തീഷ്ണമായ സമരം കാണേണ്ടി വരുമെന്നും വി ഡി സതീശന് പറഞ്ഞു. വിഴിഞ്ഞം സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് തിരുവനന്തപുരം ഡിസിസി സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് ധര്‍ണ വി ഡി സതീശന് ഉദ്ഘാടനം ചെയ്തു.
പാവങ്ങളോട് സംസാരിക്കാത്ത മുഖ്യമന്ത്രി എന്തിനാണ് കേരളത്തില്‍. മുഖ്യമന്ത്രിക്ക് എന്താ ഇത്ര ഈഗോ. നിങ്ങളെന്താ മഹാരാജാവാണോ. ജനങ്ങള്‍ തെരഞ്ഞെടുത്ത ആളല്ലേ നിങ്ങള്‍. ആരോടാണ് ഈ അഹങ്കാരവും ധാര്‍ഷ്ട്യവും ധിക്കാരവും. ഒന്ന് ആ പാവങ്ങളെ പോയി കാണണമെന്ന് വിഡി സതീശന് വിമര്‍ശിച്ചു.
മുഖ്യമന്ത്രി മുന്‍കൈ എടുത്ത് പ്രശ്നം ചര്‍ച്ച ചെയ്യണം. 5000 രൂപയ്ക്ക് വീട് കിട്ടുമോ. പ്രായോഗികമായ തീരുമാനമെടുക്കണം. വികസനത്തിന്റെ ഇരകളാണ് മല്‍സ്യത്തൊഴിലാളികള്‍. അവരെ സംരക്ഷിക്കണം. കാലാവസ്ഥ വ്യതിയാനം കൊണ്ട് എല്ലായിടത്തും തീരശോഷണമുണ്ട്. പക്ഷേ ആ അളവിലല്ല വിഴിഞ്ഞത്തേത്.
വൃത്തികെട്ട ജീവിത സാഹചര്യമാണവിടെ. സര്‍ക്കാരിനോട് കൈ കൂപ്പി താന്‍ തന്നെ യാചിച്ചു. അവരെ മാറ്റിപ്പാര്‍പ്പിക്കണം. മൂന്ന് മാസം മുമ്പാണ് നിയമസഭയില്‍ പറഞ്ഞത്. അത് സര്‍ക്കാര്‍ ചെയ്തില്ലെന്നും വിഡി സതീശന് പറഞ്ഞു.


