പോക്സോ കേസില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ഷാന്‍ മുഹമ്മദിന് ജാമ്യം ലഭിച്ചു. എറണാകുളം പോക്സോ കോടതിയാണ് ജാമ്യം നല്‍കിയത്. അധികാരം കൊണ്ട് എന്തുമാവാം എന്ന് വിചാരിക്കുന്നവര്‍ക്ക് ഉള്ള തിരിച്ചടി കൂടിയാണ് ഷാന്‍ മുഹമ്മദിന് ലഭിച്ച ജാമ്യമെന്ന് മാത്യു കുഴല്നാടന് എം.എല്‍.എ പറഞ്ഞു.
ഷാന്‍ മുഹമ്മദിന് വേണ്ടി കേസ് വാദിച്ച അഭിഭാഷകന് മാത്യു കുഴല്‍നാടന്റെ നടപടി വിവാദമായിരുന്നു. രാഷ്ട്രീയ വേട്ടയാടലിനു വിട്ട് തരില്ല എന്ന് അന്ന് പറഞ്ഞത്നീതിപീഠത്തില് ഉള്ള വിശ്വാസം കൊണ്ടാണെന്നും ഒപ്പം നിന്നവര്‍ക്ക് നന്ദി എന്നും മാത്യു കുഴല്നാടന് ഫെയ്സ്ബുക്കില്‍ കുറിച്ചു.
മാത്യു കുഴല്‍നാടന്റെ ഫെയ്സ്ബുക്ക് കുറിപ്പ്:
പ്രീയ സഹപ്രവര്ത്തകന് ഷാന്‍ മുഹമ്മദിന് ജാമ്യം ലഭിച്ചു. എറണാകുളം പോക്സോ കോടതിയാണ് ജാമ്യം നല്‍കിയത്..
രാഷ്ട്രീയ വേട്ടയാടലിനു വിട്ട്തരില്ല എന്ന് അന്ന് പറഞ്ഞത് നീതി നീതിപീഠത്തില്‍ ഉള്ള വിശ്വാസം കൊണ്ടാണ്.. അധികാരം കൊണ്ട് എന്തുമാവം എന്ന് വിചാരിക്കുന്നവര്‍ക്ക് ഉള്ള തിരിച്ചടികൂടിയാണ് ഇത്..
ഒപ്പം നിന്നവര്‍ക്ക് നന്ദി.


