ദുബായ്: ചെക്ക് കേസില്‍ യുഎഇയില്‍ പിടിയിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപള്ളിക്ക് തിരിച്ചടി. യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കെട്ടിവച്ച് നാട്ടിലേക്ക് മടങ്ങാനുള്ള തുഷാറിന്റെ അപേക്ഷ കോടതി തള്ളി. ഇതോടെ കേസ് കഴിയുന്നതുവരെ തുഷാറിനു യുഎഇയില്‍ തുടരേണ്ടിവരും.
സുഹൃത്തായ യുഎഇ പൗരന്റെ പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് ജാമ്യവ്യവസ്ഥയില്‍ ഇളവ് നേടാനാണ് തുഷാര്‍ ശ്രമിച്ചത്. കേസിന്റെ തുടര്‍ നടത്തിപ്പുകള്‍ക്ക് സുഹൃത്തായ അറബിയുടെ പേരില്‍ തുഷാര്‍ പവര്‍ ഓഫ് അറ്റോര്‍ണി നല്‍കിയിരുന്നു.
വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്തു തീര്‍പ്പാകുന്നത് വരെയോ യുഎഇ വിട്ടുപോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന് കോടതി കഴിഞ്ഞ ദിവസം തുഷാറിന് ജാമ്യം അനുവദിച്ചത്.
ഇതിനൊപ്പം, തുഷാറിന്റെ പാസ്പോര്‍ട്ട് വാങ്ങി വയ്ക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.


