ഒക്ടോബര്‍ 2 മുതല്‍ സര്‍ക്കാര്‍ സേവനങ്ങള്‍ ഓണ്‍ലൈനില്‍ വരുമെന്ന് നയപ്രഖ്യാപനത്തില്‍ ഗവര്‍ണര്‍. പൊതു ഇടങ്ങളില്‍ സൗജന്യ വൈഫൈ ലഭ്യമാക്കും. പാവപ്പെട്ടവര്‍ക്ക് അതിവേഗ ഇന്റര്‍നെറ്റ് സൗജന്യമാക്കുമെന്നും അറിയിച്ചു.
പ്രഖ്യാപനങ്ങള്‍:
കേരള ബാങ്കിന്റെ സേവന പരിധിയില്‍ മലപ്പുറവും ഉള്‍പ്പെടുത്തും. ആധുനിക ബാങ്കുകളുടെ സൗകര്യങ്ങളെല്ലാം കേരള ബാങ്കില്‍ നടപ്പാക്കും
കോ ഓപ് മാര്‍ട്ട് എന്ന പേരില്‍ ഇ മാര്‍ട്ട് അവതരിപ്പിക്കും
എസ് സി / എസ് ടി വിഭാഗങ്ങള്‍ക്ക് കൂടുതല്‍ തൊഴില്‍ അവസരം നല്‍കും
ശബരിമല ഇടത്താവളം പദ്ധതി അതി വേഗം പൂര്‍ത്തിയാക്കും
റൂറല്‍ ആര്‍ട്ട് ഹബ് എന്ന പേരില്‍ 14 കരകൗശല വില്ലേജുകള്‍ തുടങ്ങും
കേരള സാംസ്കാരിക മ്യൂസിയം തുടങ്ങും
റൂറല്‍ ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് ഹബ്ബുകളാക്കി റൂറല്‍ ആര്‍ട്ട് ഹബിനെ വികസിപ്പിക്കും
ഐടി മിഷനെ ഡാറ്റാഹബ്ബാക്കി മാറ്റും
കെ ഫോണ്‍ വഴി സര്‍ക്കാര്‍ സ്ഥാപനങ്ങളെ ബന്ധിപ്പിക്കും
കാലാവസ്ഥാ വ്യതിയാനം അതിജീവിക്കുന്ന മാതൃകാ കൃഷിക്ക് മണ്റോതുരുത്തില് തുടങ്ങും
സപ്ളൈക്കോയുടെ ഹോം ഡെലിവറി കൂടുതല്‍ സ്ഥലങ്ങളിലേക്ക്
നഗരങ്ങളില്‍ നഗര വനം പദ്ധതി
96 തൂശനില മിനി കഫേകള്‍ ഇക്കൊല്ലം നടപ്പില്ലാക്കും.
പ്രകടന പത്രികാ വാഗ്ദാനങ്ങള്‍ നടപ്പാക്കും
കൊവിഡ് വ്യാപനം പിടിച്ചു നിര്‍ത്താന്‍ സാധിച്ചു
കൊവിഡ് കേരളത്തെ സാരമായി ബാധിച്ചെങ്കിലും മരണനിരക്ക് കുറയ്ക്കാനായി.
വിവിധ വകുപ്പുകളുടെ ഏകോപനം നിയന്ത്രണത്തിന് സഹായകമായി
ക്ഷേമ പ്രവര്‍ത്തനങ്ങളിലൂടെ സാമ്പത്തിക മാന്ദ്യം തടയാനായി
കൊവിഡ്: ആദ്യഘട്ടത്തില്‍ സമഗ്ര ആശ്വാസ പാക്കേജ് ജനങ്ങള്‍ക്ക് ലഭ്യമാക്കി
കൊവിഡ് രണ്ടാം തരംഗം:
ക്ഷേമ പദ്ധതികളില്‍ അംഗങ്ങള്‍ അല്ലാത്ത ബിപിഎല്‍ കുടുംബ ങ്ങള്‍ക്ക് 1000 കോടി രൂപ പ്രഖ്യാപിച്ചു
മറ്റ് സാമ്പത്തിക ആനുകൂല്യങ്ങള്‍ കിട്ടാത്തവര്‍ക്കായി ആയിരം കോടി രൂപ നല്കി
വാക്സിന്:
എല്ലാവര്ക്കും വാക്സിന് നല്‍കണമെന്നത് സര്‍ക്കാര്‍ നയം
സാമ്പത്തിക പ്രതിസന്ധിയിലും ഇക്കാര്യത്തില്‍ തീരുമാനമെടുത്ത് സര്‍ക്കാര്‍
വാക്സിന് ആഗോള ടെണ്ടര്‍ വിളിക്കാനുള്ള തീരുമാനം ഇതിന്റെ ഭാഗം
ജനങ്ങളുടെ ഇച്ഛാശക്തി വീണ്ടും പ്രകടം
വാക്സിന് ചലഞ്ചുമായി ജനങ്ങള്‍ രംഗത്ത്
വികസനം:
ഉയര്‍ന്ന വളര്‍ച്ച നിരക്കുള്ള സംസ്ഥാനമായി കേരളം മാറും
സാമ്പത്തിക പ്രതിസന്ധിയിലും ശമ്പള പരിഷ്ക്കരണം നടപ്പാക്കി
തൊഴില്‍ അവസരങ്ങള്‍ വര്‍ധിപ്പിക്കും
5 വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്കല് ലക്ഷ്യം
സ്റ്റാര്‍ട്ടപ്പുകള്‍ പ്രോത്സാഹിപ്പിക്കാന്‍ നടപടി
സാമ്പത്തിക വളര്‍ച്ച കൂടി ലക്ഷ്യമിട്ടുള്ള നടപടികള്‍
വായ്പാ പരിധി ഉയര്‍ത്താത്തത് ഫെഡറലിസത്തിന് ചേരാത്തത്
വികസന രംഗത്തെ സാമ്പത്തിക വെല്ലുവികള്‍ മറികടക്കാന്‍ കിഫ്ബി സഹായകം
അഞ്ചു വര്‍ഷം കൊണ്ട് കര്‍ഷക വരുമാനം 50 % ഉയര്‍ത്തും
നെല്ലുല്പ്പാദനം വര്‍ദ്ധിപ്പിക്കാന്‍ ബ്ലോക്ക് തല നിരീക്ഷണ സമിതികള്‍
കൂടുതല്‍ വിളകള്‍ക്ക് താങ്ങുവില
കൃഷി പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക നടപടികള്‍
1206 ആയുര്‍ രക്ഷാ ക്ലിനിക്കുകള്‍ ആയുഷ് വകുപ്പിനു കീഴില്‍ തുടങ്ങും
കൊ വിഡ് രോഗികള്‍ക്ക് ഭേഷജം ആയുര്‍വേദ പദ്ധതി
പരിവര്‍ത്തിത കൃസ്ത്യാനികള്‍ക്കും സഹായം


