തിരുവനന്തപുരം: സംസ്ഥാനത്ത് ലോകസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രികകള്‍ ഇന്ന് മുതല്‍ സ്വീകരിച്ച് തുടങ്ങും. കേരളം പോളിംഗ് ബൂത്തിലേക്കെത്താന്‍ ഇനി 25 ദിവസം മാത്രം ബാക്കിയുള്ളത്.

പ്രചാരണം മുറുകുന്നതിനിടെയാണ് പത്രികാ സമര്‍പ്പണം തുടങ്ങുന്നത്. അടുത്ത മാസം നാല് വരെ പത്രിക നല്‍കാം. അഞ്ചിനാണ് സൂക്ഷ്മ പരിശോധന. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി ഏപ്രില്‍ എട്ട്. നിര്‍ണ്ണായക വോട്ടെടുപ്പ് 23 ന്.
പത്രിക സ്വീകരിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ പറഞ്ഞു. ക്രിമിനല്‍ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കിയില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ്.


