സംസ്ഥാനത്തെ ഗേള്‍സ്- ബോയ്സ് സ്കൂള്‍ വേര്‍തിരിവുകള്‍ കുറയ്ക്കുന്നതിനുള്ള സാഹചര്യമൊരുങ്ങുന്നു. ഒന്നിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ഗേള്‍സ് ബോയ്സ് സ്കൂളുകളെ മിക്സ്ഡ് ആക്കണമോ വേണ്ടയോ എന്ന് പിടിഎയ്ക്ക് തീരുമാനിക്കാമെന്നാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞത്.
പിടിഎ തീരുമാനിച്ചാല്‍ അംഗീകാരം നല്‍കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലിംഗസമത്വ യൂണിഫോമിന്റെ കാര്യത്തിലും തീരുമാനം എടുക്കേണ്ടത് പിടിഎ ആണെന്നും മന്ത്രി പറഞ്ഞു. ഇതോടെ സംസ്ഥാനത്ത് ബോയ്സ് ഗേള്‍സ് സ്കൂളുകള്‍ കുറയും. നിലവിലെ സ്കൂള്‍ സമയം മാറ്റില്ലെന്നാണ് തീരുമാനം.


