കൊച്ചി: എറണാകുളത്ത് സിപിഐ മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് നടപടിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ജില്ലാ സെക്രട്ടറിയെ തള്ളി സംസ്ഥാന നേതൃത്വം. ഡിഐജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ ജില്ലാ സെക്രട്ടറി പി. രാജുവിന് വീഴ്ച പറ്റിയതായാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അക്രമം ഇല്ലാതെ സമാധാനപരമായ മാര്‍ച്ചിനായിരുന്നു നിര്‍ദേശം നല്‍കിയിരുന്നത്. എന്നാല്‍ ജില്ലാ കമ്മിറ്റി ഈ നിര്‍ദേശം അട്ടിമറിച്ചു. ഇക്കാര്യത്തില്‍ സംസ്ഥാന കമ്മിറ്റിയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചെന്നും വിമര്‍ശനമുണ്ട്. കൊച്ചിയിലെ സംഭവങ്ങളില്‍ പാര്‍ട്ടിയിലും അന്വേഷണം ഉണ്ടാകുമെന്നും നേതൃത്വം അറിയിച്ചു.


