കാസര്‍കോട്: പത്മജ വേണുഗോപാലിനെതിരെ കലിതുള്ളി രാജ്മോഹന്‍ ഉണ്ണിത്താന്. പത്മജയെ പരസ്യ സംവാദത്തിന് തയ്യാറാകാന്‍ ഉണ്ണിത്താന് വെല്ലുവിളിച്ചു. 1973 മുതലുള്ള ചരിത്രം താന്‍ വിളിച്ചു പറയും. രാജ്മോഹന്‍ ഉണ്ണിത്താന് തുറന്ന് പറയാന്‍ തുടങ്ങിയാല്‍ പത്മജ പുറത്തിറങ്ങി നടക്കില്ല. സ്ഥലവും സമയവും തീരുമാനിക്കാം. രാജ്മോഹന്‍ ഉണ്ണിത്താന് ബിജെപിയില്‍ പോകുമെന്ന വിമര്‍ശനത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ പ്രസ്താവന.