ഇടുക്കി: മിന്നല്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസിനെതിരായ ഹൈക്കോടതി നടപടിയില്‍ പ്രതിഷേധിച്ച് വിഎം സുധീരന്. അനിവാര്യമായ ഘട്ടത്തിലാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതെന്നും കോടതി ഇത്തരം വിഷയങ്ങളില്‍ സന്തുലിതമായ നിലപാടാണ് എടുക്കേണ്ടിയിരുന്നതെന്നും സുധീരന് പറയുകയുണ്ടായി.

ഡീന്‍ കുര്യാക്കോസിനൊപ്പം കാസര്‍കോട്ടെ യുഡിഎഫ് നേതാക്കളായ എം സി കമറുദ്ദീന്, എ ഗോവിന്ദന് നായര്‍ എന്നിവര്‍ക്കെതിരെയും കോടതിയലക്ഷ്യ നടപടി സ്വീകരിച്ചിട്ടുണ്ട്. ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത ഡീന്‍ കുര്യാക്കോസിനെ 198 കേസുകളില്‍ പ്രതിയാക്കിയിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.


