യുവ വോട്ടർമാർ നിർണ്ണായക ശക്തിയാകുന്ന മണ്ഡലമാണ് കോട്ടയം. അതുകൊണ്ട് തന്നെ മുന്നണികൾ ക്യാമ്പസുകൾ കേന്ദ്രീകരിച്ചുള്ള പ്രചരണം സജീവമാക്കിയിട്ടുണ്ട്. എൽ ഡി എഫിന്റെ വി എൻ വാസവനും യു ഡി എഫിന്റെ തോമസ് ചാഴിക്കാടനുമാണ് സ്ഥാനാർത്ഥികൾ .
നിലവിലെ കണക്കുകള്‍ പ്രകാരം 14,92,711 വോട്ടമാരാണ് ഉള്ളത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് അന്‍പതിനായിരം വോട്ടര്‍മാര്‍ കൂടുതല്‍.
ആയതുകൊണ്ട് തന്നെ വിജയത്തിൽ നിർണായകമാകുക ഈ വോട്ടുകൾ തന്നെയാകും. മാത്രമല്ല വോട്ടർപട്ടികയിൽ പേര് ചേർക്കാനുള്ള ദിവസം നീട്ടിയത് കോട്ടയത്തെ യുവ വോട്ടര്‍മാരുടെ എണ്ണം ഇനിയും വര്‍ദ്ധിപ്പിച്ചേക്കാം എന്നാണ് അധികൃതര്‍ വിലയിരുത്തുന്നത്.