മൂവാറ്റുപുഴ : മാത്യു കുഴല്നാടന് എം.എല്‍.എ ഗദ്ദിക പുരസ്ക്കാരം ഏറ്റുവാങ്ങി. മികച്ച രാഷ്ട്രീയ, സാമൂ ഹിക പ്രവര്‍ത്തകനുള്ള അടൂര്‍ – തെങ്ങമം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പി.രാജന് പിള്ള ഫൗണ്ടേഷന് ഗദ്ദിക ചാരിറ്റബിള്‍& കള്‍ച്ചറല്‍ ഓര്ഗനൈസേഷന് ഏര്‍പ്പെടുത്തിയ പി. രാജന് പിള്ള സാമൂഹ്യ സേവന പുരസ്കാരമാണ് എം എല്‍ എ ക്ക് ലഭിച്ചത്. 10,001 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മുന്‍ പ്രതി പക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മാനിച്ചു.
പളളിക്കല്‍ പഞ്ചായത്തിലെ കോണ്‍ഗ്രസിന്റെ നേതാവും എല്ലാ വിഭാഗം ജനങ്ങള്‍ക്കും പ്രിയപെട്ട ജനകീയ നേതാവുമായിരുന്നു പി രാജന് പിള്ള. അദ്ദേഹത്തിന്റെ ഓര്‍മക്കായി ഏര്‍പടുത്തിയ രണ്ടാമത് പുരസ്കാരമാണ് ഡോ. മാത്യു കുഴല്‍ നാടന്‍ എം എല്‍ എ ക്ക് ലഭിച്ചത്. ആദ്യ പുരസ്കാരം കഴിഞ്ഞ വര്‍ഷം പത്തനാപുരം ഗാന്ധി ഭവന് ചെയര്മാന് ഡോ. സോമരാജനാണ് ലഭിച്ചത്. ചാണ്ടി ഉമ്മന്‍ എം എല്‍.എ.മുന്‍ എം എല്‍ എ കെ.ശിവദാസന്‍ നായര്‍, ഡിസിസി പ്രസി. സതീഷ് കൊച്ചു പറമ്പില്‍ ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ സന്നിഹിതരായിരുന്നു


