കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിത ട്വിസ്റ്റുമായി മാണി ഗ്രൂപ്പ്. സ്ഥാനാര്‍ത്ഥി ആരാകുമെന്ന ചര്‍ച്ചകളില്‍ ആദ്യപേരുകാരിയായിരുന്ന നിഷ ജോസ് കെ മാണിക്ക് പകരം സാക്ഷാല്‍ മാണി പുത്രന് തന്നെ പാലായില്‍ മാണിക്ക് പകരക്കാരനാകം. കേരള കോണ്‍ഗ്രസിലെ ഭിന്നതകള്‍ ഉപതിരഞ്ഞെടുപ്പിനെ ബാധിക്കുമോയെന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ടെന്ന തിരിച്ചറുവിലാണ് അപ്രതീക്ഷിത നീക്കത്തിന് ജോസും കൂട്ടരും തയ്യാറെടുക്കുന്നത്.
ജോസ് കെ മാണി തന്നെ സ്ഥാനാര്‍ത്ഥിയാകണമെന്നാണ് ഇപ്പോള്‍ മണ്ഡലം കമ്മിറ്റികള്‍ ആവശ്യപ്പെടുന്നത്. ഇതോടെ ജോസ് കെ മാണി തന്റെ രാജ്യസഭാംഗത്വം രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മും കോണ്‍ഗ്രസും സിറ്റിങ്ങ് എംഎല്‍എമാരെയാണ് മത്സരിപ്പിച്ചത്. ഈ മാതൃക പിന്തുടര്ന്ന് ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കണെന്നതാണ് മണ്ഡലം കമ്മിറ്റികള്‍ ആവശ്യപ്പെടുന്നത്.
അതേസമയം ജോസ് കെ മാണി തന്നെ മത്സരിച്ചാല്‍ ജോസഫ് വിഭാഗം സ്ഥാനാര്‍ത്ഥി കാര്യത്തില്‍ കൂടുതല്‍ തര്‍ക്കങ്ങളിലേക്ക് നീങ്ങില്ലെന്നാണ് കണക്ക് കൂട്ടല്‍. ജോസ് കെ മാണിയെ മത്സരിപ്പിക്കുന്നതിന് മുസ്ലീം ലീഗിന്റെ പിന്തുണയും ഉണ്ട്.
ഇതിനിടെ ഇന്ന് തിരഞ്ഞെടുപ്പ് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് നേതൃയോഗം ചേരും. സീറ്റ് ജോസ് കെ മാണി വിഭാഗത്തിന് വിട്ട് കൊടുക്കാന്‍ തന്നെയാവും തീരുമാനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ തോമസ് ചാഴിക്കാടന് 33,000 വോട്ടുകളാണ് പാലായില്‍ നിന്നും ലഭിച്ചത്. 2009 ല്‍ 73,000 ഭൂരിപക്ഷം കിട്ടിയ ജോസ് കെ മാണി 2014 ല്‍ 1,15,000 ഭൂരിപക്ഷത്തിനാണ് ജയിച്ചത്.ഇത് ജോസ് കെ മാണിയെ ജനങ്ങള്‍ അംഗീകരിക്കുന്നതിന്റെ തെളിവായി ജോസ് വിഭാഗം ചൂണ്ടിക്കാട്ടുന്നു. ജോസ് കെ മാണി സ്ഥാനാര്‍ത്ഥിയാല്‍ ഭൂരിപക്ഷം അരലക്ഷത്തിന് മുകളില്‍ എത്തുമെന്നാണ് ജോസ് വിഭാഗത്തിന്റെ കണക്കു കൂട്ടല്‍. പാലായില്‍ പോരിനിറങ്ങാന്‍ ജോസ് കെ മാണി തന്റെ രാജ്യസഭാംഗത്വം രാജിവെച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.