തിരുവനന്തപുരം: തലസ്ഥാനത്തെത്തിയ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജഗത് പ്രകാശ് നദ്ദക്ക് ഊഷ്മള സ്വീകരണം. തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ദേശീയ അദ്ധ്യക്ഷനെ പ്രകാശ് ജാവദേക്കര്‍, കെ.സുരേന്ദ്രന്, കുമ്മനം രാജശേഖരന്, വി വി രാജേഷ്, പൊന്‍ രാധാകൃഷ്ണന്, ജെ ആര് പദ്മകുമാര്‍ , അഡ്വ. എസ് സുരേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ഒമ്പതാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ബിജെപി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം നടത്തുന്ന വിശാല്‍ ജനസഭയില്‍ പങ്കെടുക്കുന്നതിനാണ് ജഗത് പ്രകാശ് നദ്ദ എത്തിയത്. ബൂത്ത് പ്രസിഡന്റ് ഇന്‍ചാര്‍ജ് ഉപരി പ്രവര്‍ത്തകരാണ് വിശാല്‍ ജനസഭയില്‍ പങ്കെടുക്കുന്നത്.
ജെപി നദ്ദ കണ്ണമ്മൂല ചട്ടമ്പിസ്വാമി സ്മാരക പഠന ഗവേഷണ കേന്ദ്രം സന്ദര്‍ശിച്ചു. തുടര്‍ന്ന് ചട്ടമ്പിസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനവും നടത്തി. ശേഷം സമുദായാചാര്യന്‍ ഭാരത കേസരി മന്നത്ത് പത്മനാഭന്റെ ഛായാചിത്രത്തില്‍ പുഷ്പാര്‍ച്ചനയും നടത്തി. ഇതിന് ശേഷം കവടിയാര്‍ ഉദയ് പാലസില്‍ നടക്കുന്ന തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലം വിശാല്ജനസഭ അദ്ദേഹം ഉദ്ഘാടനം ചെയ്യും.


