സംസ്ഥാനത്ത് പച്ചക്കറി വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ അടിയന്തര ഇടപെടലുമായി സര്‍ക്കാര്‍. ഇന്ന് മുതല്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും പച്ചക്കറി എത്തും. തമിഴ്നാട്, കര്‍ണാടക സര്‍ക്കാരുമായി സഹകരിച്ച് കര്‍ഷകരില്‍ നിന്ന് നേരിട്ട് വിപണിയില്‍ പച്ചക്കറി എത്തിക്കാനാണ് നീക്കം.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന പച്ചക്കറികള്‍ ഹോര്‍ട്ടികോര്‍പ്പ് സംഭരിക്കും. ഇങ്ങനെ ഒരാഴ്ച കൊണ്ട് വില സാധാരണ നിലയില്‍ എത്തിക്കാനാണ് കൃഷി വകുപ്പിന്റെ പദ്ധതി. കൃഷി മന്ത്രി പി പ്രസാദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.


