മൂവാറ്റുപുഴ :ആവോലി ഗ്രാമ പഞ്ചായത്ത് വനിതാംഗങ്ങളുടെ നേത്രത്വത്തില്‍ മണിപ്പൂര്‍ കലാപത്തിന് ഇരയായ സ്ത്രികള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചു കൊണ്ട് ഉപവാസം നടത്തി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷെല്‍മി ജോണ്‍സ് അംഗങ്ങളായ ശ്രീനി വേണു , പ്രീമ സിമിക്സ്, ആന്‍സമ്മ വിന്‍സന്റ്, ബിന്ദു ജോര്‍ജ്ജ് , സെല്‍ ബി പ്രവീണ്‍ , സൗമ്യ ഫ്രാന്‍സിസ് എന്നിവരാണ് ഉപവാസം അനുഷ്ഠിച്ചത്. ഉപവാസത്തില്‍ രാഷ്ടിയം മറന്ന് യു ഡി എഫ് , എല്‍ ഡി എഫ് വനിതാംഗങ്ങള്‍ ഒരുമിച്ച് പങ്കെടുത്തു.
അനിക്കാട് ചിറപ്പടിയില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 4 വരെ നടന്ന ഉപവാസ സമരത്തിന്റെ ഉല്‍ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സനിതാ റഹീം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം സിപിള്‍ സാബു അധ്യക്ഷത വഹിച്ചു.മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ് മുന്‍ , മുന്‍ എം എല്‍ എ എല്‍ദേ എബ്രഹാം, ഫാ.ആന്റെണി പുത്തന്‍കുളം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ ജി രാധാകൃഷനന് , ജോസ് അഗസ്റ്റിന്, ജോളി പൊട്ടക്കന്‍ , കെ കെ മിരാന്‍ മൗലവി, എം ജെ ഫ്രാന്‍സിസ് , ഫാറൂഖ് മടത്തോടത്ത് ,കെ പി മുഹമ്മദ് കാഞ്ഞിരക്കാട്ട്, റിയാദ് വി എം, നിജാസ് ജമാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മഞ്ഞള്ളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി ജോസ് നാരങ്ങ വെള്ളം നല്കി ഉപാവാസം അവസാനിപ്പിച്ചു.
ആവോലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് തെക്കുപുറം മെമ്പര്‍മാരായ ശശി കെ.കെ.,അഷ്റഫ് മൊയ്തീന്, ഷെഫാന്‍ വി എസ്, രാജേഷ് പൊന്നു പുരയിടം, ഷാജു വടക്കന്‍, ബിജു മുള്ളന്‍കുഴി. സി ഡി എസ് ചെയര്‍പേഴ്സണ്‍ സ്മിതാ വിനു തുടങ്ങി വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക നേതാക്കള്‍ പങ്കെടുത്തു.


