രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരള സന്ദര്‍ശനത്തിനായി ഇന്ന് തിരുവനന്തപുരത്ത് എത്തും. വൈകിട്ട് 8.30ന് ശംഖുമുഖം വ്യോമസേനാ വിമാനത്താവളത്തിന്റെ ടെക്നിക്കല്‍ ഏരിയയില്‍ വിമാനമിറങ്ങുന്ന രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയന്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിക്കുന്നത്. തുടര്‍ന്ന് അദ്ദേഹം രാജ്ഭവനിലെത്തി വിശ്രമിക്കും.
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി വ്യാഴാഴ്ച രാവിലെ 11.30ന് നിയമസഭയില്‍ സംഘടിപ്പിക്കുന്ന ദേശീയ വനിതാ സാമാജിക സമ്മേളനം രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും. ഉച്ചഭക്ഷണത്തിന് ശേഷം വൈകുന്നേരം അഞ്ചിനാണ് അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിക്കുന്നത്.


