ഏറെ മാറ്റങ്ങളില്ലാതെ മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. മുന്‍ ചീഫ് സെക്രട്ടറിയും കിഫ്ബി സിഇഒയുമായ ഡോ. കെ.എം എബ്രഹാമിനെ മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയായി നിയമിച്ചതാണ് പ്രധാന നിയമനം.
മീഡിയ സെക്രട്ടറിയായി എന്‍. പ്രഭാവര്‍മ്മയും പ്രസ് സെക്രട്ടറിയായി പി.എം. മനോജും തുടരും. എം.സി. ദത്തന്, അഡ്വ. എ. രാജശേഖരന് നായര്‍ (സ്പെഷല്‍ പ്രൈവറ്റ് സെക്രട്ടറി) എന്നിവര്‍ക്കും മാറ്റമില്ല. ശാസ്ത്രസാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന ദത്തനെ ഇത്തവണ സയന്‍സ് മെന്റര്‍ എന്ന നിലയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്,
കള്ളപ്പണക്കേസില്‍ വിവാദത്തിലായ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനേയും നിലനിര്‍ത്തിയിട്ടുണ്ട്. മുന്‍ രാജ്യസഭാംഗമായ കെ കെ രാഗേഷിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നേരത്തേ നിയമിച്ചിരുന്നു. പുത്തലത്ത് ദിനേശന് പൊളിറ്റിക്കല്‍ സെക്രട്ടറിയായും തുടരും.
മുഖ്യമന്ത്രിയുടെ പഴ്സനല്‍ സ്റ്റാഫംഗങ്ങള്‍:
എന്‍. പ്രഭാവര്‍മ – മുഖ്യമന്ത്രിയുടെ സെക്രട്ടറി – (മീഡിയ)
എം സി ദത്തന് (മെന്റര്‍, സയന്‍സ്)
പി എം മനോജ് – പ്രസ് സെക്രട്ടറി
അഡ്വ. എ.രാജശേഖരന് നായര്‍ (സ്പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറി)
അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിമാര്‍
സി.എം. രവീന്ദ്രന്
പി ഗോപന്
ദിനേശ് ഭാസ്കര്‍
അസി. പ്രൈവറ്റ് സെക്രട്ടറിമാര്‍
എ സതീഷ് കുമാര്‍
സാമുവല്‍ ഫിലിപ്പ് മാത്യു
പേഴ്സണല്‍ അസിസ്റ്റന്റ്
വി എം. സുനീഷ്
അഡീഷണല്‍ പി.എ.
ജി.കെ ബാലാജി
പ്രൈവറ്റ് സെക്രട്ടറി, പൊളിറ്റിക്കല്‍ സെക്രട്ടറി നിയമനങ്ങള്‍ നേരത്തെ നടന്നിരുന്നു. അതേസമയം, കിഫ്ബി അഡീഷനല്‍ സിഇഒ ആയി സത്യജിത്ത് രാജയെ നിയമിച്ചു.


