മൂവാറ്റുപുഴ : എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. ജോയ്സ് ജോര്‍ജിന് മൂവാറ്റുപുഴയില്‍ സ്നേഹോഷ്മള സ്വീകരണം. മൂവാറ്റുപുഴ അസംബ്ലി മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിലേയും മൂവാറ്റുപുഴ നഗരസഭയിലേയും വിവിധ കേന്ദ്രങ്ങളിലും കമ്പനികളിലും വ്യാപാര സ്ഥാപനങ്ങളിലുമെത്തി ജോയ്സ് വോട്ടഭ്യര്‍ഥിച്ചു. കുടുംബയോഗങ്ങളിലും പങ്കെടുത്തു. ആരാധനാലയങ്ങളും പ്രമുഖ വ്യക്തികളേയും സന്ദര്‍ശിച്ചു.
രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങള്‍ അട്ടിമറിയ്ക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെയെല്ലാം വരുതിയിലാക്കി ഭയാനകമായ നില സൃഷ്ടിക്കുകയാണ് എന്ന ആശങ്കയാണ് ജോയ്സ് പങ്ക് വച്ചത്. രാവിലെ മൂവാറ്റുപുഴ നിര്‍മല ആശുപത്രി, എംസിഎസ് ആശുപത്രി എന്നിവിടങ്ങളില്‍ ജീവനക്കാരേയും രോഗികളേയും സന്ദര്‍ശിച്ചായിരുന്നു പര്യടനത്തിന്റെ തുടക്കം. തുടര്‍ന്ന് പേഴയ്ക്കാക്കാപ്പിള്ളി പായിപ്ര കവലയില്‍ എത്തിയ ജോയ്സിനെ വാദ്യമേളങ്ങളോടെ വരവേറ്റു, വ്യാപാരികള്‍, ഓട്ടോറിക്ഷ തൊഴിലാളികള്‍, നാട്ടുകാരും സ്വീകരിച്ചു.
ജാമിയ ബദരിയ അറബി കോളേജിലെത്തി വോട്ടഭ്യര്‍ത്ഥിച്ചു. ടെയ്ലലറിംഗ് കമ്പനി, പായിപ്ര സ്കൂള്‍പടി കവല, മാനാറി കാഞ്ഞിരക്കാട്ട് കാവും സന്ദര്‍ശിച്ചു. മുളവൂര്‍ പൊന്നിരിക്കപറമ്പ് കവല, മുളവൂര്‍ പി ഒ ജംഗ്ഷന്, കുറ്റിക്കാട്ട് ചാലിപ്പടിയിലും പഴങ്ങള്‍ പൂക്കള്‍, പഴക്കുല നല്‍കിയും വരവേറ്റു, കാരക്കുന്നത്ത് പള്ളികളിലെത്തി വ്യാപാരികളേയും നാട്ടുകാരേയും കണ്ടു. കശുവണ്ടി കമ്പനികള്‍, ഉതുപ്പാന്സ് വെളിച്ചെണ്ണ കമ്പനി മറ്റ് സംരംഭ കേന്ദ്രങ്ങളിലുമെത്തി നടത്തിപ്പുകാരോടും തൊഴിലാളികളോടും സംസാരിച്ചു.
മൂവാറ്റുപുഴ സേഫ് കെയര്‍ ടെക്നോളജി, ഈസ്റ്റ് മാറാടി ഡെന്റ് മാക്സ് സ്ഥാപനത്തിലുമെത്തിയ ജോയ് സുമായി ജീവനക്കാരും തൊഴിലാളികളും സംവദിച്ചു. വാളകം കവലയില്‍ വ്യാപാര കേന്ദ്രങ്ങളും തൊഴിലിടങ്ങളും സന്ദര്ശിച്ച്ആവോലി പഞ്ചായത്തിലെ അക്രപറമ്പ്, ആനിക്കാട് തിരുവുംപ്ലാവില്‍ ക്ഷേത്രം, വാഴക്കുളം വിശ്വജ്യോതി എന്‍ജിനീയറിംഗ് കോളേജിലുമെത്തി. തുടര്‍ന്ന് ആനിക്കാട് ചിറപ്പടിയില്‍ വ്യാപാര സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചു.ചെങ്ങറ കോളനി, മൂവാറ്റുപുഴ ഹൗസിങ് ബോര്‍ഡ്, പായിപ്ര മാനാറി എന്നിവിടങ്ങളില്കുടുംബയോഗങ്ങളിലും ജോയ്സ് സംസാരിച്ചു. എല്‍ഡിഎഫ് നേതാക്കളായ പി എം ഇസ്മയില്‍ ബാബു പോള്‍, ജോണി നെല്ലൂര്‍, എല്‍ദോ എബ്രഹാം എന്നിവരും ഒപ്പമുണ്ടായി. ബുധനാഴ്ച്ച മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളില്‍ ജോയ്സ് ജോര്‍ജ് പര്യടനം നടത്തും.


