ന്യൂഡല്‍ഹി: ദേശീയ പൗരത്വ നിയമ ഭേദഗതി നടപ്പാക്കില്ലെന്ന സൂചന നല്കി ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രിയാകുന്ന ഹേമന്ത് സോറന്. ഇതു മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ലെന്നു ചൂണ്ടിക്കാട്ടിയ ഹേമന്ത്, രാജ്യത്തെ സാധാരണക്കാരായ മനുഷ്യര്‍ ജീവിക്കാനുള്ള വഴി തേടണോ, അതോ പേപ്പറുകള്‍ ശരിയാക്കുകയാണോ വേണ്ടതെന്നും എന്നും ചോദിച്ചു.
ജനങ്ങള്‍ മരിക്കുകയാണ്. നോട്ടുനിരോധന സമയത്തു നിരവധി പേര് ക്യൂവില്‍നിന്നു മരിച്ചു. ബിജെപിയുടെ നിയമങ്ങള്‍ ആളുകളെ കൊല്ലുകയാണ്. എന്നാല്‍ ആരും ഉത്തരവാദിത്തം ഏല്ക്കാന് തയാറാകുന്നില്ല. ഇതു മുസ്ലിംകളെ മാത്രം ബാധിക്കുന്ന കാര്യമല്ല. ഇന്ത്യക്കാര്‍ വീണ്ടും തങ്ങളുടെ പൗരത്വം തെളിയിക്കാന്‍ വരി നില്‍ക്കേണ്ടിവരുന്നു. രാജ്യത്തു ഭൂരിഭാഗവും കര്‍ഷകരാണ്. അവര്‍ ജീവിക്കാനുള്ള വഴി തേടണോ, അതോ പൗരത്വം തെളിയിക്കണോ എന്നും ഹേമന്ത് ചോദിക്കുന്നു. കുടുംബ രാഷ്ട്രീയം സംബന്ധിച്ച ബിജെപിയുടെ ആരോപണങ്ങള്‍ക്കും ഹേമന്ത് മറുപടി നല്കി. ഇത്തരം ആരോപണങ്ങള്‍ വേദനിപ്പിക്കുന്നു. മാതാപിതാക്കളെ ആക്രമിക്കുന്നതുപോലെയാണു തോന്നുക. സിംഹത്തിന്റെ കുഞ്ഞ് സിംഹക്കുട്ടി തന്നെയായിരിക്കും. ഒരു ചെരുപ്പുകുത്തിയുടെ മകന് ചെരുപ്പുകുത്തിയായല് ആര്‍ക്കും ഒരു പ്രശ്നവുമില്ലെന്നും അദ്ദേഹം എന്‍ഡിടിവിയോടു പ്രതികരിച്ചു.


