രാജസ്ഥാനിലെ വിമത എംഎല്‍എമാര്‍ക്കെതിരെ നടപടിയെടുക്കരുതെന്ന് രാജസ്ഥാന് ഹൈക്കോടതി. കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ നല്കിയ കാരണം കാണിക്കല്‍ നോട്ടീസിനെതിരെ സച്ചിന് പൈലറ്റും 18 വിമത എംഎല്‍എമാരും നല്കിയ കേസിലാണ് രാജസ്ഥാന് സ്പീക്കറോടുള്ള ഹൈക്കോടതിയുടെ ഉത്തരവ്. ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷിചേര്‍ക്കാനുള്ള സച്ചിന് പൈലറ്റ് വിഭാഗത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ച തോടെയാണ് വിശദമായ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. ഹര്‍ജിയില്‍ കോടതി ഇന്ന് വിധിപറയാനിരിക്കെ അവസാന നിമിഷമാണ് കേന്ദ്രസര്‍ക്കാരിനെ കൂടി കക്ഷി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സച്ചിന് പൈലറ്റ് വിഭാഗം അപേക്ഷ നല്‍കിയത്. തുടര്‍ന്ന് കോടതി ഇത് അനുവദിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് ഹൈക്കോടതി വിധിപ്രസ്താവം മാറ്റി വച്ചു. വിധി വരുന്നത് വരെ സച്ചിന് പൈലറ്റടക്കം 19 വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി പാടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

