പുരാവസ്തു തട്ടിപ്പുകേസില്‍ കെപിസിസി പ്രസിഡന്റ് കെ. സുധാകരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച കോണ്‍ഗ്രസുകാര്‍ പ്രതിപക്ഷനേതാവ് വിഡി സതീശനേയും തടഞ്ഞു. ഇന്നലെ രാത്രി ഹരിപ്പാട് കെ.എസ്.ആര്.ടി.സി ജംഗ്ഷന് സമീപമാണ് സംഭവം. പ്രതിഷേധമായെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിച്ചു. ഇതിനിടയിലാണ് പൊലീസിന്റെ പൈലറ്റ് ജീപ്പും കൊടിവച്ച കാറുമായി സതീശന് എത്തിയത്.
പൈലറ്റ് വാഹനവും കൊടിവച്ച കാറും കണ്ടതോടെ ഏതോ മന്ത്രിയുടെ വാഹനമാണെന്ന് തെറ്റിദ്ധരിച്ച് പ്രവര്‍ത്തകര്‍ ജീപ്പിന് മുന്നിലേക്ക് ചാടി. കാറിന് നേരെ പ്രവര്‍ത്തകര്‍ വരുന്നത് കണ്ട് പ്രതിപക്ഷ നേതാവ് കാറിനുള്ളിലെ ലൈറ്റ് ഇട്ട് ഗ്ലാസ് താഴ്ത്തി. സമരത്തിന് പിന്തുണ അറിയിച്ച് വി.ഡി സതീശന് യാത്ര തുടരുകയായിരുന്നു.


