15ാം കേരള നിയമസഭയുടെ ആദ്യസമ്മേളനത്തില്‍ ടി.പി ചന്ദ്രശേഖരന്റെ ചിത്രമുള്ള ബാഡ്ജ് ധരിച്ചെത്തി വടകര എംഎല്‍എ കെ.കെ രമ. നിയമസഭയില്‍ സ്വതന്ത്ര ബ്ലോക്കായി ഇരിക്കുമെന്നും വിഷയാതിഷ്ഠിത നിലപാടായിരിക്കും സ്വീകരിക്കുകയെന്നും സമ്മേളനത്തിന് മുന്‍പ് എംഎല്‍എ പ്രതികരിച്ചു.
7491 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് കെ.കെ രമ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തി നിയമ സഭയിലേക്കെത്തിയത്.


