ചിത്തിര ആട്ട വിശേഷത്തിന് ശേഷം സന്നിധാനത്ത് നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട കേസില്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ ഡിസംബര്‍ 6 വരെ റിമാന്‍ഡ് ചെയ്തു. തൃശൂര്‍ സ്വദേശിനി ലളിതാദേവിയെ (52) ആക്രമിച്ച കേസില്‍ ഗൂഢാലോചന കേസാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. തനിക്കെതിരെ പ്രതികാര നടപടിയ്ക്കൊരുങ്ങുകയാണ് സര്‍ക്കാരെന്നും ജയിലിലടക്കാന്‍ ആസൂത്രിത നീക്കം നടന്നെന്നും സുരേന്ദ്രന് പറഞ്ഞു.

