ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ന് മുതല്‍ സജീവമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യയോഗം രാവിലെ ഒന്‍പതരയ്ക്ക് ബിഹാറിലെ റൊത്താസിലെ സുവാരയിലുള്ള ബിയാദ മൈതനത്ത് നടക്കും.
പതിനൊന്നരയ്ക്ക് ഗയയിലെ ഗാന്ധി മൈതാനത്തും ഉച്ചയ്ക്ക് ഒന്നരയ്ക്ക് ഭാഗല്‍ പൂരിലും പ്രധാനമന്ത്രി തെരഞ്ഞെടുപ്പ് റാലികളെ അഭിസംബോദന ചെയ്യും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രധാനമന്ത്രി ഇന്ന് റാലിയില്‍ സ്വീകരിക്കുന്ന നിലപാടുകള്‍ക്ക് വലിയ പ്രാധാന്യമാണുള്ളത്.


