മൂവാറ്റുപുഴ : അപകടത്തിലായ രാജ്യത്തിന്റെ ജനാധിപത്യം തിരികെ പിടിക്കാനുള്ള പോരാട്ടമാണ് ഈ പാര്‍ലമെന്റ് തെരഞ്ഞെടുപ്പെന്ന് കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് പി.സി തോമസ് പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ മൂവാറ്റുപുഴ നിയോജകമണ്ഡലം കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഴിമതി കഥകള്‍ മെനഞ്ഞു പ്രതിപക്ഷ നേതാക്കളെ ജയിലില്‍ അടക്കുകയാണ് ബിജെപി ഇപ്പോള്‍ ചെയ്യുന്നതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പറഞ്ഞു. അഴിമതി ഉറപ്പാണ് എന്നതാണ് മോദിയുടെ പുതിയ ഗ്യാരണ്ടി എന്ന് ഇലക്ട്രല്‍ ബോണ്ട് അഴിമതി ചൂണ്ടിക്കാട്ടി ഡീന്‍ പരിഹസിച്ചു. മാത്യു കുഴല്നാടന് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. യുഡിഎഫ് ചെയര്മാന് കെ.എം സലിം അധ്യക്ഷത വഹിച്ചു.
കണ്‍വീനര്‍ കെ.എം അബ്ദുള്‍ മജീദ്, ജോസഫ് വാഴയ്ക്കന്, പി.സി തോമസ്, ഷിബു തെക്കുംപുറം, എസ് അശോകന് പി.എം അമീര്‍ അലി, സാബു ജോണ്‍, സുഭാഷ് കടയ്ക്കോട്, പി.എ ബഷീര്‍, കെ.എം ഹസൈനാര്‍, പി.പി എല്‍ദോസ്, റെജി ജോര്‍ജ്, റോയി കെ. പൗലോസ്, ഉല്ലാസ് തോമസ്, കെ സുരേഷ് ബാബു, പി. രാജേഷ്, അഡ്വ. വര്‍ഗ്ഗീസ് മാത്യൂ, കെ.എം പരീത്, ജോസ് പെരുമ്പിള്ളിക്കുന്നേല്‍, പായിപ്ര കൃഷ്ണന്, പി.എം ഏലിയാസ്, കെ.ജി രാധാകൃഷ്ണന്, ബേബി ജോണ്‍ എം.എം സീതി, കെ.എ ബേബി, എം.എസ് സുരേന്ദ്രന്, അന്‍സാര്‍ മുണ്ടാട്ട്, ഒ.എം. സുബൈര്‍, റോയി മഞ്ഞുമ്മല്‍, തോംസണ്‍ പീച്ചാമ്പിള്ളി, മുഹമ്മദ് പനക്കല്‍, അലിയാര് മാസ്റ്റര്‍, ടോമി പാലമല, അനില്‍കുമാര്‍, മിനി എല്‍ദോ, ആശാ ജിമി തുടങ്ങിയവര്‍ പ്രസംഗിച്ചു.


