കോല്‍ക്കത്ത: വിജയ് മല്യ, മെഹുല്‍ ചോക്സി തുടങ്ങി രാജ്യത്തുനിന്നും ഒളിച്ചോടിയ വ്യവസായികളുടെ കാവല്‍ക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പശ്ചിമ ബംഗാളിലെ മാല്‍ഡയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി മോദി എല്ലാ ദിവസവും നുണ പറയുന്നു. അദ്ദേഹം എവിടെപ്പോയാലും നുണപറയുന്നു. ഏതാനും വോട്ടുകള്‍ക്കുവേണ്ടി നുണപ്രചരണം നടത്തരുതെന്ന് പ്രധാനമന്ത്രിയോട് രാഹുല്‍ അഭ്യര്‍ഥിച്ചു.
വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ട് ആശയങ്ങള്‍ തമ്മിലാണ് പോരാട്ടം. രാജ്യത്തെ ഐക്യത്തോടെ നിലനിര്‍ത്താന്‍ പോരുതുന്ന കോണ്‍ഗ്രസിനൊപ്പം നിങ്ങള്‍ക്ക് നില്ക്കാം. അതല്ലെങ്കില്‍, മതത്തിന്റെയും ജാതിയുടേയും പേരില്‍ രാജ്യത്തെ വിഘടിപ്പിക്കുന്ന ബിജെപിക്കും ആര്‍എസ്എസിനും ഒപ്പം ചേരാം- രാഹുല്‍ പറഞ്ഞു.


