മൂവാറ്റുപുഴ :സംസ്ഥാന സര്‍ക്കാരിന്റെ ഭരണ പരാജയം, സാമ്പത്തിക പ്രതിസന്ധി, അഴിമതി, ജനവിരുദ്ധ ഭരണം തുടങ്ങിയ വിഷയങ്ങള്‍ ഉയര്‍ത്തി യുഡിഎഫ് ആവോലി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പദയാത്ര സംഘടിപ്പിച്ചു. യു ഡി എഫ് ആവോലി പഞ്ചായത്ത് കമ്മിറ്റി ചെയര്മാന് ജോര്‍ജ് തെക്കുംപുറം ,കണ്‍വിനര്‍ കെ പി മുഹമ്മദ് , ട്രഷറര്‍ രാജു കണിമറ്റം എന്നിവര്‍ നേത്രത്വം നല്കി. കോരിച്ചൊരിയുന്ന മഴയത്തും ആവേശ അലകളുയര്‍ത്തി നടന്ന പദയാത്ര ആവോലി സൊസൈറ്റിപടിയില്‍ നിന്ന് ആരംഭിച്ച് അടൂപറമ്പില്‍ സമാപിച്ചു.
സമാപന പൊതുയോഗം മാത്യൂ കുഴല്നാടന് എം എല്‍ എ ഉല്‍ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍സ് വര്‍ക്കി മുഖ്യ പ്രഭാഷണം നടത്തി. മുന്‍ എം പി ഫ്രാന്‍സിസ് ജോര്‍ജ് , ഡി സി സി വൈസ് പ്രസിഡന്റ് കെ എം പരീത്, യു ഡി എഫ് നിയോജക മണ്ഡലം ചെയര്മാന് കെ എം സലിം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാധാകൃഷണന്, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ്, കോണ്‍ഗ്രസ്സ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്‍ , മണ്ഡലം പ്രസിഡന്റ് ഷിബു പരീക്കന്‍, കര്‍ഷക സംഘം ജില്ലാ പ്രസിഡന്റ് എം എം അലിയാര് മാസ്റ്റര്‍,മുസ്ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി ഫാറുഖ് മടത്തോടത്ത്, മുഹമ്മദ് റഫീഖ്,ജമാല്‍ ചാലില്‍,ഹനീഫ രണ്ടാര്‍ , അജാസ് എ , പി എം നൂഹ്, നിയാസ് പി നൂഹ്,സിബി പി സെബാസ്റ്റ്യന്‍, ലിയോ എം എ , സജി സേവ്യര്‍, നിജാസ് ജമാല്‍ , റിയാദ് വി എം , അന്‍വര്‍ഷാ തുടങ്ങിയവര്‍ സംബന്ധിച്ചു.


