മുന്‍ ധനകാര്യ സെക്രട്ടറി രാജീവ് കുമാറിനെ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു. അശോക് ലവാസ രാജി വച്ച ഒഴിവിലാണ് നിയമനം. 1984 ഐ.എ.എസ് ബാച്ചുകാരനായ രാജീവ് കുമാര്‍ ത്സാര്‍ഖണ്ഡ് കേഡര്‍ ഉദ്യോഗസ്ഥനാണ്. ധനകാര്യ സെക്രട്ടറിയായിരിക്കെ പൊതുമേഖല ബാങ്കുകളുടെ ലയന തീരുമാനത്തിലടക്കം നിര്‍ണ്ണായക പങ്കുവഹിച്ചിട്ടുണ്ട്. ഈ മാസം 31ന് രാജീവ് കുമാര്‍ ചുമതലയേല്‍ക്കും.
ഏഷ്യന്‍ ഡെവലപ്പ്മെന്റ് ബാങ്കിന്റെ വൈസ് പ്രസിഡന്റായി ചുമതലയേല്‍ക്കുന്നതിനാണ് അശോക് ലാവസ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സ്ഥാനം രാജിവെച്ചത്. സുനില്‍ അറോറയാണ് നിലവില്‍ മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍. പബ്ലിക് പോളിസിയിലും പൊതുഭരണ രംഗത്തുമടക്കം നിരവധി മേഖലകളിലെ മുപ്പത് വര്‍ഷത്തെ അനുഭവ സമ്പത്തുണ്ട് രാജീവ് കുമാറിന്.


