തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക്നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലും വടികളും കുപ്പികളും എടുത്തെറിഞ്ഞു. പോലീസ് തിരിച്ചും പ്രവര്‍ത്തകര്‍ക്ക് നേരെ കല്ലെറിഞ്ഞു. ലാത്തിച്ചാര്‍ജും,ഗ്രനേഡും, കണ്ണീര് വാതകവും പ്രയോഗിച്ചു. കല്ലേറില്‍ മാതൃഭൂമി ഓണ്‍ലൈന്‍ ക്യാമറാമാന് പ്രവീണ്‍ ദാസിന് പരിക്കേറ്റു.
ആദ്യം ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രവര്‍ത്തകര്‍ പിരിഞ്ഞ് പോയില്ല. പോലീസുമായി വീണ്ടും വാഗ്വാദത്തിലേര്‍പ്പെട്ടതോടെയാണ് ലാത്തി ചാര്‍ജ് നടത്തിയത്. ഇതിനിടെ ചില പ്രവര്‍ത്തകര്‍ കല്ലേറ് നടത്തുകയായിരുന്നു. ഇതില്‍ പ്രകോപിതരായി പോലീസ് തുടര്‍ച്ചയായി കണ്ണീര് വാതകവും ഗ്രനേഡും പ്രയോഗിക്കുകയും പ്രവര്‍ത്തകരെ ഓടിച്ചിട്ട് അടിക്കുകയും ചെയ്തു.
നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലുണ്ടായ സംഘര്‍ഷം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്.
സമാന ആവശ്യം ഉന്നയിച്ച് സെക്രട്ടറിയേറ്റ് പടിക്കല്‍ കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം.അഭിജിത്തിന്റെ നേതൃത്വത്തില്‍ നിരാഹാര സമരം അനുഷ്ടിച്ച് വരികയായിരുന്നു. സമരപന്തലിന് സമീപം ഗ്രനേഡുകളും കണ്ണീര്‍വാതക ഷെല്ലുകളുംവന്ന് വീണതോടെ നിരാഹരമിരിക്കുന്നവരുടെ ആരോഗ്യനില വഷളായി. ഇവരെ ആശുപത്രിയിലേക്ക് മാറ്റി.


