തൊടുപുഴ: അഡ്വ. ജോയ്സ് ജോര്‍ജിന് വോട്ട് അഭ്യര്‍ത്ഥിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 300 പ്രവര്‍ത്തകര്‍ ശനിയാഴ്ച തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളില്‍ സിറ്റികാമ്പയിന് നടത്തും. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം വെള്ള വസ്ത്രവും വെള്ള ഗാന്ധി തൊപ്പിയുമണിഞ്ഞാണ് സിറ്റികാമ്പയിന് എത്തുന്നത്. 50 പേരുവീതമുള്ള 6 സംഘങ്ങളാണ് കാമ്പയിന് എത്തുന്നത്.
30 പേര് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പതാകയും 20 പേര് അഡ്വ. ജോയ്സ് ജോര്‍ജിന്റെ ചിത്രം പതിച്ച പ്ലക്കാര്‍ഡുകളും കയ്യില്‍ പിടിച്ചാണ് സിറ്റികാമ്പയിന് നടത്തുന്നത്. മൂന്ന് മണ്ഡലങ്ങളിലെ ചെറുപട്ടണങ്ങളും മൂവാറ്റുപുഴ, കോതമംഗലം പ്രധാന ടൗണുകളിലും കാമ്പയിന് നടത്തി ആറ്സംഘങ്ങളും വൈകിട്ട് 5 ന് തൊടുപുഴ ഗാന്ധിസ്ക്വയറില്‍ എത്തിച്ചേരും. വൈകിട്ട് തൊടുപുഴ മിനിസിവില്‍സ്റ്റേഷനില്‍ നിന്നും പ്രകടനമായി എത്തിഗാന്ധിപ്രതിമക്ക് മുന്നില്‍ പുഷ്പാര്‍ച്ചനയോടെ കാമ്പയിന് അവസാനിപ്പിക്കുമെന്ന് ഹൈറേഞ്ച് സംരക്ഷണ സമിതി പ്രചരണവിഭാഗം കണ്‍വീനര്‍ ജോസഫ് കുഴിപ്പള്ളില്‍ അറിയിച്ചു. രാവിലെ 8 ന് മൂലമറ്റത്തുനിന്നും ആരംഭിക്കുന്ന ആദ്യ ടീം അറക്കുളം, കാഞ്ഞാര്‍, മുട്ടം, മലങ്കര, കല്ലാനിക്കല്, വെള്ളിയാമറ്റം, കലയന്താനി, ആലക്കോട്, അല്അസ്ഹര്കോളജ് എന്നിവിടങ്ങളില്‍ കാമ്പയിന് നടത്തി വൈകിട്ട് തൊടുപുഴയില്‍ എത്തിച്ചേരും.
രണ്ടാമത്തെ ടീം രാവിലെ 8 ന് കഞ്ഞിക്കുഴി, പഴയരിക്കണ്ടം, വെണ്മണി, വണ്ണപ്പുറം, കാളിയാര്‍, കോടിക്കുളം, ഉടുമ്പന്നൂര്‍, വണ്ടമറ്റം, ഞറുക്കുറ്റി, മുതലക്കോടം, മങ്ങാട്ടുകവല, ജ്യോതി സൂപ്പര്‍ ബസാര്‍ എന്നിവിടങ്ങളില്‍ കാമ്പയിന് നടത്തി തൊടുപുഴ സെന്ററില്‍ എത്തിച്ചേരും. മൂന്നാമത്തെ സംഘം രാവിലെ 8 ന് മ്രാലയില്‍ നിന്ന് ആരംഭിച്ച് കരിങ്കുന്നം, പുറപ്പുഴ, വഴിത്തല, മാറിക, പണ്ടപ്പിള്ളി, നെടിയശാല, കോലാനി, പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്, കെഎസ്ആര്‍ടിസി സ്റ്റാന്റ് എന്നിവിടങ്ങള്‍ വഴി സിവില്‍ സ്റ്റേഷന് ജംഗ്ഷനിലേക്ക് എത്തും.
നാലാമത്തെ സംഘം രാവിലെ 8 ന് പൈങ്ങോട്ടൂര്‍, കടവൂര്‍, കലൂര്‍, കലൂര്‍ക്കാട്, ആയവന, പോത്താനിക്കാട്, അടിവാട്, വാരപ്പെട്ടി, പുതുപ്പാടി, കക്കടാശ്ശേരി, ചാലിക്കടവ് പാലം വഴി മൂവാറ്റുപുഴ പ്രൈവറ്റ് ബസ്സ്റ്റാന്‍ഡ്, പി.ഒ. ജംഗ്ഷന്, കെഎസ്ആര്‍ടിസി തൊടുപുഴ അമ്പലം ജംഗ്ഷന് വഴി സിവില്‍ സ്റ്റേഷന്. അഞ്ചാമത്തെ സംഘംരാവിലെ 8 ന് നേര്യമംഗലത്തു നിന്നും ആരംഭിക്കും. തലക്കോട്, ഊന്നുകല്‍, നെല്ലിമറ്റം, കവളങ്ങാട്, കോഴിപ്പള്ളി കവല മുതല്‍ കോതമംഗലം ബസ്സ്റ്റാന്‍ഡ്, നെല്ലിക്കുഴി, ഇരുമലപ്പടി, മുളവൂര്‍, ചെറുവട്ടൂര്‍, വാഴപ്പിള്ളി, മൂവാറ്റുപുഴ നെഹ്റുപാര്‍ക്ക്, പെരിങ്ങഴ, ആരക്കുഴ, തോട്ടക്കര, ചിറ്റൂര്‍, തൊടുപുഴ ബൈപാസ് വഴി ജയ്റാണിസ്കൂള് ജംഗ്ഷന് വഴി ഗാന്ധിസ്ക്വയറിലേക്ക് എത്തും.
ആറാമത്തെ ടീം രാവിലെ 7 ന് കുട്ടമ്പുഴ, ന്യായപ്പള്ളി, കീരംപാറ, ചേലാട്, തങ്കളം, കോതമംഗലം, മൂവാറ്റുപുഴ കച്ചേരിത്താഴം, തൊടുപുഴ ന്യൂമാന്‍ കോളജ് വഴി മിനി സിവില്‍സ്റ്റേഷനിലേക്ക്. സംയുക്തമായി ഗാന്ധിസ്ക്വയറിലെത്തുന്ന പ്രവര്‍ത്തകര്‍ അവിടെ പ്രത്യേകയോഗം ചേരും.