ന്യൂ ഡല്‍ഹി : ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരവും,ബിജെപി എംപിയുമായ ഗൗതം ഗംഭീറിനും കുടുംബത്തിനും വധഭീഷണി. കഴിഞ്ഞ ദിവസമാണ് (ഡിസംബര്‍ 20) ഗംഭീര്‍ ഡല്‍ഹി പോലീസിന് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. ഒരു അന്താരാഷ്ട്ര നമ്പറില്‍ നിന്ന് തനിക്കും കുടുംബത്തിനും വധഭീഷണി ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നു ഭീഷണി സന്ദേശം ലഭിച്ച ഫോണ്‍ നമ്പര്‍ സഹിതം ഷാഹ്ദാര ജില്ലാ പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. തനിക്കും കുടുംബാഗങ്ങള്‍ക്കും സുരക്ഷ ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡല്‍ഹി ഈസ്റ്റ് മണ്ഡലത്തില്‍ നിന്നുമാണ് എം പിയായി ഗൗതം ഗംഭീര്‍ തിരഞ്ഞെടുക്കപ്പെട്ടത്.

