മൂവാറ്റുപുഴ: വയനാട് ചൂരല്‍മല ഉരല്പൊട്ടലിനെ ദേശീ യദുരന്തമായി പ്രഖ്യാപിക്കാതെ വയനാട് ദുരന്ത ബാധി തരെ അവഗണിച്ച കേന്ദ്ര സര് ക്കാരിന്റെ നിലപാട് രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം തകര്‍ക്കുമെന്ന് സി പി ഐ സംസ്ഥാന എക്സിക്യുട്ടീവ് അംഗം കെ കെ അഷറഫ് പറഞ്ഞു. വയനാട് ദുരന്ത ബാധി തരെ അവഗണിച്ച കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സി പി ഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രധാനമന്ത്രിയും കേന്ദ്ര സംഘങ്ങളും വയനാട്ടില്‍ എത്തി ദുരന്തബാധിത മേഖലകള്‍ സന്ദര്‍ശിക്കുകയും അതിജീ വിതരുമായി നേരില്‍ കണ്ടു വിവരങ്ങള്‍ അറിയുകയും ചെയ്തിട്ടും ദുരന്തത്തിനിരയായവരുടെ പുനരധി വാസം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യാതൊരു വിധ സഹായങ്ങളും ലഭ്യമാക്കാതെ വഞ്ചനാപരമായ നിലപാടാണ് കേന്ദ്രം കൈകൊണ്ടത്. 300 ഓളം പേരുടെ മരണത്തിനിടയാക്കിയ ദുരന്തമായിട്ടും വയനാട് ഉരല്പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാരും സംസ്ഥാനത്തു നിന്നുള്ള കേന്ദ്രമന്ത്രിമാരും ഒളിച്ചുകളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മുന്‍ എംഎല്‍എ ബാബു പോള്‍ അധ്യക്ഷനായി. മുന്‍ എം എല്‍ എ എല്‍ദോ എബ്രഹാം സ്വാഗതം പറഞ്ഞു.സി പി ഐ സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ശാരദ മോഹന്‍, പി കെ രാജേഷ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ശാന്തമ്മ പയസ്, നേതാക്കളായ കെ എ നവാസ്, കെ എന്‍ ഗോപി, എം എം ജോര്‍ജ്, രാജേഷ് കാവുംങ്കല്‍, ജോളി പൊട്ടയ്ക്കല്‍, ജിന്സണ് വി പോള്‍, പി റ്റി ബെന്നി, എം പി ജോസഫ്, മോളി വര്‍ഗീസ്, കിഷിത ജോര്‍ജ്, കെ പി റെജിമോന്, സി വി ശശി, എന്നിവര്‍ സംബന്ധിച്ചു.